കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ റോയൽ എൻഫീൽഡ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറും റോയൽ എൻഫീൽഡ് ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ബൈപ്പാസ് റോഡിൽ മുപ്പായിപ്പാടം ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. ഈരയിൽക്കടവ് ഭാഗത്തു നിന്നും എത്തിയ റോയൽ എൻഫീൽഡ് ബൈക്കും എതിർ ദിശയിൽ നിന്നും എത്തിയ ആക്ടീവ സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ ഇവിടെ അമിത വേഗത്തെ തുടർന്ന് അപകടങ്ങൾ പതിവായിരുന്നു. ഇടക്കാലത്ത് അപകടങ്ങൾ കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും അപകടം തുടർച്ചയായിരിക്കുകയാണ്.

Advertisements

Hot Topics

Related Articles