കാടില്ലാതെ കലക്കനായി ഈരയിൽക്കടവ് ബൈപ്പാസ് റോഡ്..! റോഡ് നവീകരിച്ചത് നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ ഇടപെടലിനെ തുടർന്ന്

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ കാട് വെട്ടിത്തെളിച്ച് മനോഹരമാക്കി. കാട് മൂടിക്കിടന്ന ഈരയിൽക്കടവ് റോഡിലെ കാഴ്ചകൾ മറയുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നു നിരവധി ആളുകളാണ് പരാതി ഉയർത്തിയത്. തുടർന്നു റോഡ് നവീകരണത്തിന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ മുൻകൈ എടുക്കുകയായിരുന്നു. തുടർന്നു റോഡിൻെ വശങ്ങളിലുള്ള കാടുകൾ വെട്ടിത്തെളിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഈരയിൽക്കടവ് റോഡിലെ കാട് വെട്ടിത്തെളിക്കുവാൻ ആരംഭിച്ചത്. വൈകിട്ടോടു കൂടി ഈരയിൽക്കടവിലെ കാട് പൂർണമായും വെട്ടിത്തെളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.