എറണാകുളം കാലടിയില്‍ യുവതി വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ച നിലയിൽ കണ്ടെത്തിയത് വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ

കൊച്ചി : എറണാകുളം കാലടിയില്‍ യുവതി വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ജിജിഷ.ഭര്‍ത്താവും കുട്ടികള്‍ക്കുമൊപ്പം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഇളയമകനാണ് ജിജഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത് .ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക്‌ ആശുപത്രിയിൽ,പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Advertisements

Hot Topics

Related Articles