കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് തടവുകാരൻ ജയില്‍ ചാടി. ലഹരിക്കേസില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരൻ ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേർന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് ലഹരിവില്‍പ്പന കേസില്‍ റിമാൻഡിലായ പ്രതിയെ ജയിലിലെത്തിച്ചത്.
Advertisements