ഈരാറ്റുപേട്ടയിൽ മതസ്പർധ, തീ വ്രവാദ പ്രവർത്തനം എന്നീ കേസുകൾ ഇല്ലെന്ന് വിവരാവകാശ മറുപടി

ഈരാറ്റുപേട്ട: മതസ്പർധ, തീവ്രവാദ പ്രവർത്തനം എന്നീ കേസുകൾ 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് ജനകീയ വികസന ഫോറം പ്രസിഡൻറ് പി.എ .മുഹമ്മദ് ഷരീഫിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.എന്നാൽ ക്രമസമാധാന പ്രശ്നത്തിൽ ഈ കാലയളവിൽഎടുത്ത കേസുകൾ 69 എണ്ണം മാത്രമാണുള്ളത്. ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തന പരിധി2017 മുതൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാനം എന്നിവയിൽ ഈരാറ്റുപേട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും നമ്പരും തീയതിയും അപേക്ഷകന് നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം ദിലീപ് 2024 സെപ്തം മ്പർ 2 ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകീയിരുന്നു.കോട്ടയം ജില്ലാ പോലീസ് മേധാവി യായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന്”സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീ വ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽവളരെയധികമാണെന്ന്രേഖപ്പെടു ത്തീയിരിന്നു. ഈ റിപ്പോർട്ട് കാരണമാണ് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് സ്ഥലം എറ്റടുക്കുവാൻ രണ്ട് വർഷം വൈകിയത്.’ ജില്ലാ പൊലീസ് മേധാവിയുടെ ഈ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭയിൽ 2023 ഒക്ടോബർ 13 ന്കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഇതുവരെയും പിൻവലിച്ചിട്ടില്ല. 2017 മുതൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മതസ്പർധ, തീ വ്രവാദ പ്രവർത്തനം ,ക്രമസമാധാനംഎന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബർ 31 ന് മുഹമ്മദ് ഷെരീഫ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് . ഈ അപേക്ഷ 2023 നവംമ്പർ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ഈ അപേക്ഷ നിരസിച്ചു. ഇതിനെതുടർന്ന്2023 ഡിസംമ്പർ 8 ന് പാലാ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ജെ തോമസിന് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി. ‘ഈ അപ്പീലും നിരസിച്ചതിനെ തുടർന്ന് മുഹമ്മദ് ഷെരീഫ് 2024 ജനുവരി 9ന് വിവരവകാശ കമ്മീഷനിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതി നൽകാൻ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദിലീപ് ഉത്തരവ് നൽകിയത്.

Advertisements

Hot Topics

Related Articles