കോട്ടയം: എരുമേലി പ്ലാച്ചേരിയിൽ ഇന്നോവയും ഡ്യൂട്ട് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. എരുമേലി പൊന്തൻപുഴ പാക്കാനം ശ്യാം സന്തോഷ് (29), ഇയാൾക്കൊപ്പമുണ്ടായിരുന്ന മണിമല പൊന്തൻപുഴ രാഹുൽ സുരേന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്യാം സംഭവ സ്ഥലത്ത് വച്ചും രാഹുൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പെട്ടത്. ബുധൻ രാത്രി 9 .15 നാണ് അപകടം . റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് യാത്ര ചെയ്തിരുന്ന ഇന്നോവയും പ്ലാച്ചേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിശോധന നടത്തിയപ്പോഴേയ്ക്കും ശ്യാമിന്റെ മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരിങ്കൽ കെട്ട് പണിക്കാരായിരുന്ന മരണപ്പെട്ട യുവാക്കൾ പൊന്കുന്നത്ത് അപകടത്തിൽ പെട്ട യമഹ ആർ 1 5 എന്ന ബൈക്കിന്റെ ലോൺ അടക്കുവാൻ ഉച്ചക്ക് പണി നിറുത്തി പോയതായിരുന്നു .ഇന്നലെ രാത്രി ഒമ്പതുമണിയോടെ എരുമേലി റാന്നി സംസ്ഥാനപാതയിലാണ് അപകടം നടന്നത് .റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക് . ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ .രാഹുലിന്റേത് കോട്ടയം മെഡിക്കൽ കോളേജിലും .എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .