എരുമേലിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി : കാൽനടയാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം : എരുമേലിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി, കാൽനട യാത്രക്കാരികളായ മൂന്നുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എരുമേലിയിൽ നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിന്റെ മുന്നിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. കാൽ നട യാത്രക്കാർ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കടയുടെ പുറത്ത് സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

Advertisements

തിങ്കളാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം. അതേസമയം ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് കാർ നിയന്ത്രണം തെറ്റി സമീപത്തെ വ്യാപാര സ്ഥാപനത്തിൽ ഇടിച്ചു കയറിയത്. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാർക്കും പരിക്കേറ്റു. സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്തു.

Hot Topics

Related Articles