എരുമേലി : എരുമേലിയിൽ കോൺഗ്രസ് സ്വതന്ത്രനെ ഒപ്പംകൂട്ടി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു . കോൺഗ്രസിലെ സുബി(മറിയാമ്മ സണ്ണി ) സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .സുബി (മറിയാമ്മ ) സണ്ണി എരുമേലി പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ് ചെയ്ത് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്തു. ഒഴക്കനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അനിത സന്തോഷ് ജയിച്ചതോടെ യൂ ഡി എഫ് ,എൽ ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരികയായിരുന്നു. അവിശ്വാസം കോൺഗ്രസ് ജയിച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് .
രാവിലെ നടന്ന കോൺഗ്രസ്സ് കോർ കമ്മിറ്റി യോഗത്തിലാണ് സുബി സണ്ണിയെ പ്രസിഡന്റ് ആക്കുവാൻ തീരുമാനം ഉണ്ടായത്. ആന്റോ ആന്റണി എം പി ,കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ .പി എ സലിം ,ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ,ബിനു മറ്റക്കര എന്നിവരും കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തിരുന്നു. കാലാവധി ഉൾപ്പെടയുള്ള തീരുമാനം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഡി സി സി തന്നെ എടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഉച്ചകഴിഞ്ഞു രണ്ടുമണിക്കാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് .