മുണ്ടക്കയം:കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ വൻ വാറ്റ് നിർമാണ കേന്ദ്രം തകർത്ത് കാഞ്ഞിരപ്പള്ളി എക്‌സൈസ്.ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ ആയി സൂക്ഷിച്ചിരുന്ന 305 ലിറ്റർ വാഷാണ് എക്‌സൈസ് കണ്ടെത്തിയത്. ഉരുൾ പൊട്ടലിന് ശേഷം ജനങ്ങൾ കൂട്ടമായി ഒഴിഞ്ഞു പോയതിനാൽ താമസമുള്ള വീടുകൾ കുറഞ്ഞ പ്ലാപ്പള്ളിയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രെദ്ധയിൽ പെട്ട എക്‌സൈസ് ഈ മേഖലയിൽ നിരന്തരം നിരീക്ഷണം നടത്തി വരിക ആയിരുന്നു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ. എൻ സുരേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും എന്ന് കാഞ്ഞിരപ്പള്ളി എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ഇ സി അരുൺകുമാർ, കെ എൻ സുരേഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എ ഷൈജു, കെ വി വിശാഖ്, ടി എസ് രതീഷ്, രമേഷ് കെ രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് വാഷ് കണ്ടെത്തിയത്.