പൊളിറ്റിക്കൽ ഡെസ്ക്
എരുമേലി: എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് വിമത എൽഡിഎഫ് സഹായത്തോടെ പ്രസിഡന്റായതിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി പ്രവർത്തകരും അണികളും. എംപിയും കെ.പി.സി.സി നേതാവും ഡിസിസി നേതാവും പ്രവർത്തിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിയ്ക്ക് ഏറ്റ തിരിച്ചടിയാണ് ഇപ്പോൾ പ്രവർത്തകർ ചർച്ച ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി നേരിടേണ്ടി വന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിലെ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായാണെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.
എരുമേലി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത മറിയാമ്മ സണ്ണിയാണ് എൽഡിഎഫിന്റെ പാനലിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്റെ ധാരണ അനുസരിച്ചാണ് എന്ന വിമർശനമാണ് ഉയർത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എരുമേലി പഞ്ചായത്തിലുണ്ടായ അഡ്ജസ്റ്റ്മെന്റിന്റെ ഫലമാണ് ഇപ്പോൾ ഭരണം നഷ്ടമാകാൻ ഇടയാക്കിയതെന്നാണ് വിമർശനം ഉയർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അഡ്ജസ്റ്റ്മെന്റ് നടത്തിയത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് എന്നാണ് വിമർശം ഉയരുന്നത്. ഇതിന്റെ ഫലമാണ് ഇപ്പോൾ എരുമേലി പഞ്ചായത്തിന്റെ ഭരണം കോൺഗ്രസിന് നഷ്ടമാകാൻ കാരണമായിരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. ഈ സാഹചര്യത്തിൽ ഭരണം നഷ്ടമാകാൻ കാരണക്കാരായ ആളുകൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്നാണ് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.ഈ കാര്യം കെ. പി സി. സി. അന്വേഷണം നടത്തി ഭരണം നഷ്ടം പെടുത്താൻ വഴി ഒരുക്കിയവരുടെ പേരിൽ നടപടി വേണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്ശ്യപെട്ടു