കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരോട് ക്യൂ നിയന്ത്രിക്കാൻ നിന്ന വ്യക്തി മോശമായി പെരുമാറിയതായി പരാതി. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ ഭക്തരോടാണ് സോപാനത്ത് വച്ച് ക്യൂ നിയന്ത്രിക്കാൻ നിന്നയാൾ മോശമായി പെരുമാറിയതായി പരാതി ഉയർന്നിരിക്കുന്നത്. പ്രദോഷദിവസമായ ഇന്ന് ഏറ്റുമാനൂരമ്പലത്തിൽ പോയപ്പോൾ ഉണ്ടായ മോശം അനുഭവം – എന്ന പേരിൽ ഒരു ഭക്ത കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമാന രീതിയിൽ ക്ഷേത്രത്തിൽ ജീവനക്കാരിൽ ചിലരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടാകാറുണ്ടെന്ന് പലരും സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
യുവതിയായ ഭക്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം –
പ്രദോഷദിവസമായ ഇന്ന് ഏറ്റുമാനൂരമ്പലത്തിൽ പോയപ്പോൾ ഉണ്ടായ മോശം അനുഭവം.
അകത്ത് സോപാനത്ത് ആളുകളെ നിയന്ത്രിക്കാൻ നിൽക്കുന്ന ഒരുത്തൻ വളരെ മോശമായിട്ടാണ് ഭക്തരോട് പെരുമാറുന്നത്.സാമ്പ്രാണി തിരിയുടെ കവർവച്ച് മിക്കവരുടേയും തലയിലും പുറത്തും അടിച്ച് തൊഴുതത് മതി മാറ് മാറ് എന്ന് പറഞ്ഞ് ഒച്ചവെക്കുകയാണ് അയാൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എനിക്കും കിട്ടി ഒരു അടി.ഒരു ഭക്തനോട് ഏറ്റുമാനൂരപ്പനെ തൊഴുതത് മതി എന്ന് പറയാൻ ഇയാൾക്ക് എന്ത് അധികാരം?പ്രദോഷമായിട്ടും വലിയ തിരക്ക് അമ്പലത്തിൽ ഇല്ല.സോപാനത്ത് നാലോ അഞ്ചോ ആളുകൾ നിൽക്കുമ്പോൾ പോലും അയാൾ ഒച്ചയെടുക്കുന്നു.ഏറ്റുമാനൂരമ്പലത്തിൽ നിന്ന് ഇങ്ങനെയൊരു അനുഭവം ആദ്യമായാണ്.കറുത്ത ഒരു മനുഷ്യനാണ് അയാൾ.
അങ്ങനെ പറഞ്ഞത് അയാളെ എല്ലാവർക്കും മനസിലാകാൻ വേണ്ടിയാണ് കേട്ടോ വേറൊന്നും വിചാരിക്കരുതേ.അയാൾ ദേവസ്വം സ്റ്റാഫ് അല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.ഒരുപാട് കാലമായി ഏറ്റുമാനൂരിൽ വരുന്നു.ഈ പുതിയ അവതാരം ഇപ്പോൾ എവിടെ നിന്നാണ് പൊട്ടിമുളച്ച് വന്നത്?ദേവസ്വം സ്റ്റാഫ് അല്ലാത്ത ഇയാൾക്ക് സോപാനത്ത് നിന്ന് ആളുകളെ നിയന്ത്രിക്കാനുള്ള അനുവാദം എങ്ങനെ കിട്ടി?
ആളുകളെ നിയന്ത്രിക്കാൻ ഡ്യൂട്ടിയുള്ള ദേവസ്വം സ്റ്റാഫ് എവിടെ ?ഉച്ച നിവേദ്യം കഴിഞ്ഞ് പൂജതുടങ്ങുന്നതിനുമുന്നെ തുറന്നിരിക്കുന്ന നടയുടെ നേരെ മുന്നിൽകയറി ഇയാൾ പുറം തിരിഞ്ഞ് നിൽക്കുന്നത് കണ്ടു.ആരും ചെയ്യാത്ത ഈ കാര്യത്തിന് ഇയാൾക്ക് ആര് അനുവാദംനൽകി?ഇയാൾ ഉപദേശക സമിതിക്കാരൻ ആണോ?ആണെങ്കിൽ ഭക്തരോട് മോശമായി പെരുമാറാനാണോ ക്ഷേത്ര ഉപദേശകസമിതി പ്രവർത്തിക്കുന്നത്?ഇത്തരത്തിലുള്ള പുഴുക്കുത്തുക്കളെ ഏറ്റുമാനൂരമ്പലത്തിൽ നിന്ന് പഠിയടച്ച് പുറത്താക്കാനുള്ള ആർജ്ജവം ദേവസ്വം കാണിക്കണം.മഹാദേവന്റെ പേരിന് കളങ്കം ഉണ്ടാവരുത്. വരൂ വരൂ എന്ന് പറഞ്ഞ് വളരെ മാന്യമായ രീതിയിൽ ആളുകളെ നിയന്ത്രിക്കുന്ന ഒരു നല്ല മനുഷ്യനെയും അവിടെ കണ്ടിട്ടുണ്ട്.അതും കൂടി ഇവിടെ പറയുന്നു.