കോട്ടയം: എൻ സി സി 16 കെ ബെറ്റാലിയന്റെ സംയുക്ത വാർഷിക ക്യാമ്പിനോട് അനുബന്ധിച്ചു കേഡറ്റുകൾക്കായി വിവിധ ക്ലാസുകൾ നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും, എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി മുക്തകേരളം എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാറുമാണ് നടത്തിയത്. ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു നടന്ന സെമിനാർ കോട്ടയം നോർത്ത് റോട്ടറി ഇന്നർ വീൽ ക്ലബുകൾ സംയുക്തമായാണ് സംഘടിപ്പിച്ചത്.
ഡെപ്യൂടി എക്സൈസ് കമ്മിഷണർ എം എൻ ശിവപ്രസാദ് , ബെന്നി എബ്രഹാം ,കേണൽ ദാമോദരൻ ,റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ ബിജു സെക്രട്ടറി ഷെറി കെ മാത്യു , ഇന്നർ വീൽ പ്രസിഡന്റ് അഞ്ജന അരവിന്ദൻ ലെഫ്റ്റനന്റ് ജെയ്മോൻ, അസോസിയേറ്റഡ് എൻ സി സി ഓഫീസർ രാജീവ് ജോസഫ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ചു കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞഎടുത്തു. ക്യാമ്പിന്റെ ഭാഗമായുള്ള റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിൽ കോട്ടയം ആർടിഓഫിസിലെ എം.വിഐ ആശാകുമാർ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി.