കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മുപ്പത്തിയഞ്ചാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി കെ മഹാദേവൻ ഇന്ദീവരം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു വരണാധികാരിയായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സൂപ്രണ്ട് നാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
മുൻസിപ്പാലിറ്റി പ്രതിപക്ഷനേതാവ് ഇ എസ് ബിജു സിപിഎം ലോക്കൽ സെക്രട്ടറി ടി വി വി ജോയ് സിപിഐ ലോക്കൽ സെക്രട്ടറി കെ വി പുരുഷൻ നഗരസഭ എൽഡിഎഫ് കൗൺസിലർമാരായ ഡോക്ടർ എസ് ബീന മഞ്ജു അലോഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മഹാദേവന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ആർ.നായർ ബുധനാഴ്ച പത്രിക സമർപ്പിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽകുമാർ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.