ഏറ്റുമാനൂർ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മൂന്നുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടം കുഴിയിൽ വീട്ടിൽ സണ്ണി മകൻ ജസ്റ്റിൻ കെ സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലിൽ വീട്ടിൽ ഷാജി മകൻ അനന്തു ഷാജി (27),  മാന്നാനം തെക്കേതടത്തിൽ വീട്ടിൽ രാജുമോൻ മകൻ സച്ചിൻസൺ (27) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇവർ ഷട്ടർ കവല ഭാഗത്തുള്ള കള്ള് ഷാപ്പിൽ എത്തിയതിനുശേഷം ഷാപ്പ് ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും അവരെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും, ഷാപ്പിലെ കുപ്പികളും   ഫർണിച്ചറും അടിച്ചു തകർക്കുകയും ചെയ്തു. ഇത് അന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ   നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ജസ്റ്റിൻ കെ സണ്ണി കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.  കൂടാതെ ഇയാൾ കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ഒരു വർഷക്കാലമായി ജയിലിലായിരുന്നു.  ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ പി. ആർ, എസ്.ഐ മാരായ പ്രശോഭ്, ജോസഫ് ജോർജ്, പ്രദീപ്‌. എം. എസ്,  സി.പി.ഓ മാരായ ഡെന്നി പി ജോയ്, പ്രവീൺ.പി.നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.