കോട്ടയം : ഏറ്റുമാനൂരിൽ ട്രെയിനിടിച്ച് ബംഗാൾ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച അമ്മയുടെയും കുഞ്ഞിൻ്റെയും ഭൗതിക ദേഹം സ്വദേശമായ ബംഗാളിൽ എത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിന് സമീപം ട്രയിൻ തട്ടി മരിച്ച വെസ്റ്റ് ബംഗാൾ മോഹൻപൂർ അകിബുൾ ഇസ്ളാമിന്റെ ഭാര്യ രേഷ്മ കൗത്താൻ (27), ഇവരുടെ ആറു വയസുള്ള കുട്ടി രുകായത്ത് മല്ലിക്ക് എന്നിവരുടെ മൃതദേഹമാണ് നാട്ടിൽ എത്തിച്ച് സംസ്കരിച്ചത്. ഭർത്താവിൻ്റെ അമിത മദ്യപാനത്തിൽ മനം നൊന്താണ് ഇവർ കുട്ടിയെയുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
സമ്പന്ന കുടുംബാംഗമായ രേഷ്മ കൗത്താനെ അകിബുൾ ഇസ്ളാം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പ്രണയിച്ച ശേഷം ഇരുവരും കേരളത്തിലേയ്ക്ക് ഒളിച്ചോടി പോരുകയായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ , അമിത മദ്യപാനത്തെ തുടർന്ന് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് മാനസിക വിഷമത്തെ തുടർന്ന് , രേഷ്മ കുഞ്ഞിനെയുമായി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. ഇരുവരുടെയും ഭൗതിക ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംബാം ചെയ്ത മൃതദ്ദേഹം കോട്ടയത്തെ അഭയ ഫ്യൂണറൽ അണ്ടർ ടേക്കേഴ്സിൻ്റെ നേതൃത്വത്തിൽ വിമാന മാർഗം നാട്ടിൽ എത്തിക്കുകയായിരുന്നു. എന്നാൽ , മൃതദേഹം നാട്ടിൽ എത്തിച്ചിട്ടും പ്രതിസന്ധി തുടരുകയായിരുന്നു. കൊച്ചിയിൽ നിന്നും മൃതദേഹത്തിൻ്റെ രേഖകളിൽ ഒപ്പിട്ട രേഷ്മ കൗത്താൻ്റെ ഭർത്താവ് അകിബുൾ ഇസ്ളാമിനെ എയർപ്പോർട്ടിൽ വച്ച് കാണാതാകുകയായിരുന്നു. തുടർന്ന് , പൊലീസും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തി കണ്ടെത്തി. ഇതിനിടെ കേരളത്തിൽ നിന്നുള്ള രേഖകൾ അഭയ ഫ്യൂണറൽ അണ്ടർ ടേക്കേഴ്സിൻ്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ അയച്ച് നൽകി മൃതദേഹം വിട്ട് കിട്ടാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. രേഷ്മ കൗത്താൻ്റെയും കുട്ടിയുടെയും ഭൗതിക ദേഹം ഏറ്റുവാങ്ങാൻ ഒരു നാട് മുഴുവൻ സ്ഥലത്ത് എത്തിയിരുന്നു.