ഏറ്റുമാനൂർ : ബൈപാസ് റോഡിൽ മാലിന്യം തള്ളൽ തടയാൻ നാട്ടുകാരുടെ നേത്യത്വത്തിൽ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് സംരക്ഷണ സമിതിക്കു രൂപം നൽകി. രാത്രികാല നടത്തം, പൂന്തോട്ട നിർമാണം, ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ബൈപാസിനെ മാലിന്യം മുക്തമാക്കുകയാണ് സമിതിയുടെ ലക്ഷ്യം. പട്ടിത്താനം മുതൽ പാറേകണ്ടം വരെയുള്ള ബൈപാസ് റോഡിൽ ശുചിമുറി മാലിന്യം, കശാപ്പ് അവശിഷങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ദിനം പ്രതി തള്ളുന്നത്. ദുർഗന്ധം മൂലം റോഡ് അരികുകളിലെ വീടുകളുടെ ജനലുകൾ പോലും തുറക്കാൻ കഴിയാത്ത സ്ഥിഥിതിയിലാണ്. പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണെന്നും കൂടിവെള്ള സ്രാതസ്സുകൾ മലിനപ്പെടുകയാണെന്നും നാട്ടുകാർ പറയുന്നു.
രാത്രിയുടെ മറവിൽ ടാങ്കർ ലോറികളിലെത്തിക്കുന്ന മാലിന്യം റോഡ് അരികിലെ തോട്ടിലേക്കും പുരയിടത്തിലേക്കുമാണ് തള്ളുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശത്ത് പ്രധാന ജലസ്രോതസ്സായ ഭഗമാണ് പാറകണ്ടം. ഇവിടെ മാലിന്യങ്ങൾ കുന്നു കൂടിയതോടെ കുടിവെള്ളം ഉൾപ്പെടെ മലിനപ്പെടുന്ന സാഹചര്യമാണുള്ളത്. അർധരാത്രിക്കു ശേഷമാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളാൻ എത്തുന്നത് ഇതിനൊരു പരിഹാരമെന്നു നിലയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ബൈപാസ് സംരക്ഷണ സമിതിക്കു രൂപം നൽകിയത്. ബൈപാസ് റോഡ് കടന്നു പോകുന്ന വാർഡുകളില കൗൺസിലർമാരായ വി.എസ്.വിശ്വനാഥൻ, സുരേഷ് വടക്കേടം. രശ്മി ശ്യാം എന്നിവരുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ. പ്രഭാത സായാഹ്ന സവാരിക്കാർ, നാട്ടുകാർ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി .
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.എസ്. വിശ്വനാഥൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ പ്രസ് ക്ലബ് സെക്രട്ടറി കെ.ജി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുരേഷ് വടക്കേടം രശ്മി ശ്യാം റസിഡൻസ് അസാസിനേഷൻ ഭാരവാഹികളായ ശ്രീകുമാർ പണിക്കർ, സനിൽ കാട്ടാത്തി, എ ജെ ആന്റൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു. വനമിത്ര അവാർഡ് ജേതാവ് ജോജോ ആട്ടയിൽ ബൈപാസ് റോഡ് അരികിൽ ഔഷധ തൈ നട്ടു കൊൺ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഭാരവാഹികൾ : സനൽ കാട്ടാത്തി (പ്രസി.) കെ. എൻ.രാധാകൃഷ്ണൻ നായർ , അനീഷ് മോഹൻ (വൈസ് പ്രസിഡന്റുമാർ) കെ.ജി.രഞ്ജിത്ത് (സെക്ര), വിഷ്ണു ചെമ്മണ്ടുവള്ളി, എ.ജെ ആന്റണി (ജോയിന്റ് സെക്രട്ടറിമാർ ) ഡി. രഞ്ജിത്ത് (ട്രഷറർ)
സമിതിയുടെ പ്രവർത്തനം
മാലിന്യം തളകൾ തങ്ങുന്നതിനു ബൈപാസ് റോഡിനെ വാർഡ് ആടിസ്ഥാനത്തിൽ 3 മേഖലകളായി തിരിച്ച് നാട്ടുകാരുടെ നേത്യതത്തിൽ രാത്രികാല നടത്തം സംഘടിപ്പിക്കും ഓർരോ മേഖലകളിലും ആ പ്രദേശത്തെ കൗൺസിലർമാരെയാണു കൺവീനർമാരായി തിരഞ്ഞെടുത്തിരിക്കുന്നത് ഇവരുടെ തൃയത്തിലാണ് രാത്രികാല പരിശോധന മാലിന്യം തള്ളൽ നടക്കുന്ന സമയം, സ്ഥലങ്ങൾ, രീതികൾ എന്നിവ കണ്ടെത്തി പൊലിസിനും മറ്റ് അധികൃതർക്കും റിപ്പോർട്ട് സമർപ്പിക്കും റോഡ് അരികുകളിൽ ഉദ്യാനം തീർക്കും ബൈപാസ് റോഡിൽ വഴിവിളക്കുകൾ, പട്ടിത്താനം ജംക്ഷനിൽ സിഗ്നൽ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനു സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തും.