ഏറ്റുമാനൂർ: 2023അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിക്കുമ്പോൾ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്ന തിരക്കിലാണ് കടുത്തുരുത്തിയിലെ ജൈവകർഷകനായ എം.ജെ സെബാസ്റ്റ്യനും ഒപ്പം ഭാര്യയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മേരി സെബാസ്റ്റ്യനും . പോഷകാംശങ്ങൾ ലഭിക്കാനും രോഗ പ്രതിരോധത്തിന്നും ചെറുധാന്യങ്ങൾ ഉത്തമമാണ് . പാല സോഷ്യൽ വെൽഫെയർ സൊസൈറ്റി കടുത്തുരുത്തി കൃഷിഭവൻ കുമരകം കൃഷിവിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തൊടെ യാണ് ചെറു ധാന്യ കൃഷി നടത്തുന്നതെന്ന എം.ജെ സെബാസ്റ്റ്യൻ പറഞ്ഞു. മക്കച്ചോളം വരക് കൂവരക് മണിച്ചോളം തുടങ്ങിയ 5 ഇനം ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നതെന്ന് എം.ജെ സെബാസ്റ്റ്യൻ പറഞ്ഞു.
ശരീരത്തിനാവശ്യമായ പോഷക ഗുണങ്ങൾ ഉറപ്പാക്കുന്ന ആരോഗ്യദായക ഭക്ഷണശീലത്തിന് ചെറുധാന്യങ്ങൾ പ്രോത്സാഹിപിക്കേണ്ടതു. ണ്ട് നൂറു ദിവസത്തിൽ താഴെ വിളവെടുക്കാൻ കഴിയുന്ന ചെറുധാന്യകൃഷിയിലേക്ക് കർഷകർക്ക് താല്പര്യം ഉണ്ടാകണമെന്നു ദീർഘകാലമായി ജൈവ കാർഷിക മേഖലയിൽ സജീവ സാന്നിദ്ധ്യമായ ന സെബാസ്റ്റ്യൻ പറഞ്ഞു.2023അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിക്കുൾ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്ന തിരക്കിലാണ് കോട്ടയം കടുത്തുരുത്തിയിലെ ജൈവകർഷകനായ എം.ജെ സെബാസ്റ്റ്യനും, ഒപ്പം ഭാര്യയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മേരി സെബാസ്റ്റ്യനും. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചെറു ധാന്യ കൃഷിയാണ് ഇവർക്ക് മികച്ച വിളവ് തന്നെ സമ്മാനിച്ചത്.