സഭയെ ശക്തമാക്കേണ്ടത് അൽമായരുടെ ദൗത്യം : മാർ തോമസ് തറയിൽ

മല്ലപ്പള്ളി: സഭയെ ശക്തമാക്കേണ്ടത് അൽമായരുടെ ദൗത്യമാണ്. അൽമായർ കാരുണ്യ പ്രവർത്തികൾ ചെയ്യുന്നതിനൊപ്പം സഭയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തികരിക്കേണ്ടത് തങ്ങളുടെ ദൗത്യമായി സ്വീകരിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ മല്ലപ്പള്ളി മേഖല അൽമായ സംഗമം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മാത്യു ടി തോമസ് എംഎൽഎ, മോൻസി വർഗീസ്, ഫാ. ഫിലിപ്പ് വട്ടമറ്റം, ഫാ. തോമസുകുട്ടി പതിനെട്ടിൽ, ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, എ.ഡി ജോൺ, സനോജ് ഷാജി, മാത്യു അലക്സ്, സജി ജോർജ്, ഷിബു ചുങ്കത്തിൽ, അനീഷ് വി ചെറിയാൻ, എലിസബത്ത് ടോണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles