ഏറ്റുമാനൂർ; കുറുമുള്ളൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ കുറുമുള്ളൂർ മോഴിക്കുളങ്ങര തച്ചിച്ചേരിയിൽ തോമസ് വർഗീസി (77)നെയാണ് കാണാതായത്. ഇന്നു രാവിലെ കോതനല്ലൂരിലെ പള്ളിയിൽ പോയ ശേഷം സ്വകാര്യ ബസിൽ ഏറ്റുമാനൂർ വരെ എത്തിയ ശേഷം ഇദ്ദേഹം ഏറ്റുമാനൂർ ക്ഷേത്രം സ്റ്റോപ്പിൽ എത്തിയതായി കണ്ടക്ടർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുക. ഫോൺ : 9605928818, 0481 2535517.
Advertisements