ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങളടക്കം വിലപ്പെട്ട പലതും സംരക്ഷിക്കുന്നതില്‍ ജീവനക്കാർക്ക് വീഴ്ച : ഇനി അത് അനുവദിക്കില്ല ; കർശന നിലപാടുമായി ദേവസ്വം ബോർഡ് : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്തു തുടങ്ങി 

ഏറ്റുമാനൂര്‍:  മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 54 ലക്ഷം രൂപ ചിലവിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്നത്. ക്ഷേത്രത്തിലെ ഊട്ടുപുര നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisements

പതിനാറാം നൂറ്റാണ്ടില്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ കുറിക്കപ്പെട്ട ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍  ദേവസ്വം ബോര്‍ഡ് 54 ലക്ഷം രൂപ ചിലവിലാണ് പുനരാലേഖനം ചെയ്യുന്നത്. അനന്തശയനം, പ്രദോഷ നൃത്തം, കാളിയ മര്‍ദ്ദനം തുടങ്ങിയ അമൂല്യ ചിത്രങ്ങളാണ് പരിചരണത്തിന്റെ അഭാവം മൂലം നാശത്തിന്റെ വക്കിലായിരുന്നത്. ഏറ്റുമാനൂര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ വി എന്‍ വാസവന്‍ ദേവസ്വം ബോര്‍ഡിന് ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്ത് സംരക്ഷിക്കാന്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം വകുപ്പിന്റെ ചുമതല കൂടി മന്ത്രി വി എന്‍ വാസവന് ലഭിക്കുന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ തന്നെ ചുവര്‍ച്ചിത്ര പുനരാലേഖന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്ത് സംരക്ഷിക്കുന്നതിന് ഒപ്പം ക്ഷേത്രത്തിലെ ഊട്ടുപുര, കിഴക്കേനടയിലെ അലങ്കാര ഗോപുരം എന്നിവയുടെ നവീകരണത്തിനുള്ള നടപടികളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്നു. ചുവര്‍ച്ചിത്രങ്ങളടക്കം വിലപ്പെട്ട പലതും സംരക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അടക്കം വലിയ വീഴ്ചവരുത്തിയതായും ഇനി അത്തരം ഉദാസീനത അനുവദിക്കാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എസ് പ്രിയദര്‍ശന്‍ ചുവര്‍ചിത്ര പുനരാലേഖന പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. ചുമര്‍ ചിത്രങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും എന്ന വിഷയത്തില്‍ ഡോ. എം. വേലായുധന്‍ നായര്‍ പ്രഭാഷണംനടത്തി. വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ ജി ശങ്കര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, കൗണ്‍സിലര്‍ സുരേഷ് വടക്കേടം, അസി. ദേവസ്വം കമ്മീഷണര്‍ കവിത ജി നായര്‍, പ്രൊഫ പി എസ് ശങ്കരന്‍ നായര്‍, അഡ്മിനിസിട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ് ജി നായര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ ആര്‍ ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ശേഷം ക്ഷേത്രത്തിലെ ഊട്ടുപുരയും മന്ത്രി സന്ദര്‍ശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.