ഏറ്റുമാനൂര്‍ : ചെറുവാണ്ടൂരില്‍ അടുക്കള വാതില്‍ കുത്തി തുറന്ന് അകത്ത് കയറി മോഷ്ടവ് ആറ് ഗ്രാം സ്വര്‍ണ്ണവും 18250 രൂപയും കവര്‍ന്നു.ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപെട്ടു. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ ബിജുഭവനില്‍ ബിജുചാക്കോയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചേ മൂന്ന് മണിയോടെയായിരുന്നു മോഷണം നടന്നത്.
വീടിന്റെ പിന്നിലെ വാതില്‍ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് അലമാരിയിലും മേശയിലും സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നു. ഇതിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന ബിജുവിന്റെ മകള്‍ ഒച്ചവെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാൂര്‍ പൊലീസും, വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്തുന്നതിന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.