കോട്ടയം : എം സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംങ്ഷനിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് സ്ഥിരം പ്രശ്നക്കാരായ ബസ്. സ്ഥിരം അപകടത്തിന് ഇടയാക്കുന്ന ആവേ മരിയ ബസിടിച്ചാണ് മണിമല മുക്കട കൊച്ചു കാലായിൽ സനില ( 18 ) യാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 10 ന് ആയിരുന്നു അപകടം.സനിലയും ഒപ്പമുണ്ടായിരുന്ന ബന്ധു കണ്ണനും കൂത്താട്ടുകുളത്തു നിന്നും മണിമലയിലേയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു.
തവളക്കുഴി ജംങ്ഷനിൽ നിർത്തിയിട്ട സ്വകാര്യ ബസിനെ സ്കൂട്ടറിൽ മറികടക്കവേ പിന്നാലെ അമിതവേഗതയിലെത്തിയ മറ്റൊരു സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു.
അപകടത്തിൽ സനില സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന കണ്ണന് പരുക്കേറ്റു. സംഭവസ്ഥലത്തെത്തിയ ഏറ്റുമാനൂർ പൊലീസ് സനിലയെയും കണ്ണനേയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു.സനിലയുടെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
ബിസിഎം കോളെജ് ബിരുദവിദ്യാർത്ഥിനിയാണ് സനില
അച്ചൻ : മനോഹരൻ
അമ്മ : പൊന്നമ്മ
സഹോദരൻ : സജിത്ത്