ഏറ്റുമാനൂർ : ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേ പട്ടിത്താനം മണർകാട് ബൈപ്പാസിൽ ഏറ്റുമാനൂർ കിഴക്കെ നട റോഡ് ക്രോസിങ്ങിൽ വീണ്ടും അപകടം. യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ബൈപ്പാസിൽകൂടി പോയ ലോറിയും , കിഴക്കെ നട റോഡിൽക്കൂടി ബൈപ്പാസ് മുറിച്ച്കടക്കുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. പുൻപും ഇവിടെ ബൈക്കും, കാറും തമ്മിൽ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉദ്ഘാടനത്തിന് മുൻപുണ്ടാകുന്ന നാലാമത്തെ അപകടമാണ് ഇത്. അപകടം ഒഴിവാക്കാൻ അടിയന്തരമായ പരിശോധനയും വേഗ നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Advertisements