ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭായിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്. സ്ഥലം കയ്യേറി അനധികൃത നിർമ്മാണം നടത്തുന്നുവെന്ന പരാതിയിലാണ് വിജിലൻസ് സംഘം തിങ്കളാഴ്ച നഗര സഭയിൽ മിന്നൽ പരിശോധന നടത്തിയത്. സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. നഗരസഭാ ഓഫീസ്, വില്ലേജ് ഓഫീസ്, പരാതിയിലുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിജിലൻസ് എത്തി രേഖകൾ പരിശോധിച്ചു.
ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു കിണർ സ്വകാര്യ വ്യക്തി കൈയേറിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് സംഘം പറഞ്ഞു. നഗരസഭ ഇതുവരെ ഭൂനികുതിയടച്ചിട്ടില്ലന്നും റീ സർവേ 15ൽ കുളം പുറമ്പോക്കായാണ് നഗരസഭ സ്ഥലം കിടക്കുന്നതെന്നുമാണ് വിവരം ലഭിച്ചിരിക്കുന്നത്. അതേ സമയം ഏറ്റുമാനൂർ ടൗണിൽ നഗരസഭാ കാര്യാലയം ്രൈപവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലം
ചൊവ്വാഴ്ച അളന്ന് തിരിക്കും. ഇവിടെ കയ്യേറ്റമുണ്ടന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഈ സ്ഥലം അളന്ന് തിരിച്ചിട്ടിരുന്ന കല്ലുകൾ മാറ്റിയ നിലയിലാണ്
ഇതേ തുടർന്നാണ് സ്ഥലം വീണ്ടും ആളക്കുന്നത്.
സ്ഥലം കയ്യേറി അനധികൃത നിർമ്മാണമെന്ന് പരാതി; ഏറ്റുമാനൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്
Advertisements