ഏറ്റുമാനൂർ കിസ്മത് പടിയിലെ അപകടം: മുന്നിൽ പോയ ബൈക്കിൽ തട്ടി മീൻ വണ്ടിയ്ക്കടിയിലേയ്ക്ക് ബൈക്ക് മറിഞ്ഞു; തലയിലൂടെ മീൻ വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങി; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്

ഏറ്റുമാനൂരിലെ കിസ്മത്ത്
പടിയിൽ നിന്നും
ജാഗ്രതാ ലൈവ് ലേഖകൻ

Advertisements

ഏറ്റുമാനൂർ: കിസ്മത്ത് പടിയിലെ അപകടത്തിന്റെ പ്രാഥമിക കാരണം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതെന്നു സിസിടിവി ക്യാമറാ ദൃശ്യങ്ങൾ. അപകടത്തിൽ മരിച്ച സ്ത്രീയും പുരുഷനും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടിയതോടെയാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ക്യാമറാ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 06.06 നാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ക്യാമറയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് മുന്നിൽ പോയ ബൈക്കിന്റെ പിന്നിൽ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ഈ സമയം പാലാ ഭാഗത്തു നിന്നും എത്തിയ മീൻ ലോറി, ബൈക്ക് യാത്രക്കാരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ തൽക്ഷണം മരിച്ചു.

അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടുന്നതും, അഞ്ചു മിനിറ്റോളം ഇരുവരും റോഡിൽ വീണ് കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അപടത്തിൽ മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.