നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി ; വഴിയോര കച്ചവടക്കാരായ ദമ്പതികൾക്ക് പരിക്ക് ; പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം

തിരുവല്ല : കിഴക്കൻ മുത്തൂറിൽ വഴിയൊരക്കച്ചവടക്കാരായ ദമ്പതികൾക്ക് ബസ് ഇടിച്ച് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശികൾക്ക് പരുക്ക്. കിഴക്കൻ മുത്തൂർ റോഡ് സൈഡിൽ ചായക്കച്ചവടം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശികളായ ശാന്തി ( 52 ) ഭർത്താവ് മുത്ത് എന്നിവർക്കാണ് പരുക്കേറ്റത്.നിയന്ത്രണം വിട്ട പ്രൈവറ്റ് ബസ് വഴിയോരത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഹോളി മേരി ബസാണ് വൈകിട്ട് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ ശാന്തിക്ക് നല്ലതായി പൊള്ളലേറ്റതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചായക്കടയിലെ തിളച്ച വെളിച്ചെണ്ണ മറിഞ്ഞാണ് ശാന്തിക്ക് പൊള്ളലേറ്റത്. അപകടത്തിൽ മുത്തുവിനും പരിക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles