55 ദിവസം ; അഞ്ചു പ്രതികൾക്കെതിരെ കാപ്പ ചുമത്തി ഏറ്റുമാനൂർ പൊലീസ്; അഴിഞ്ഞാടിയ ഗുണ്ടകൾക്കെതിരെ വിലങ്ങിട്ട് ജില്ലാ പൊലീസിന്റെ കർശന നടപടി

കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുമ്പോൾ ഗുണ്ടകളെ വിലങ്ങിട്ടു പൂട്ടിയിരിക്കുകയാണ് ഏറ്റുമാനൂർ പൊലീസ്. അഴിഞ്ഞാടിയ ഗുണ്ടകളെ വേട്ടയാടിപ്പിടിച്ച് വിലങ്ങിട്ടിരിക്കുകയാണ് ജില്ലാ പൊലീസ്. 55 ദിവസം കൊണ്ട് അഞ്ചു ഗുണ്ടകളെയാണ് ഏറ്റുമാനൂർ പൊലീസ് വിലങ്ങിട്ട് അകത്താക്കിയിരിക്കുന്നത്. 55 ദിവസം കൊണ്ട് അഞ്ചു പേർക്കെതിരെയാണ് പൊലീസ് കാപ്പ ചുമത്തിയിരിക്കുന്നത്. മൂന്നു പേർക്കെതിരെ കൂടി പൊലീസ് കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Advertisements

കഞ്ചാവ്, മയക്കുമരുന്ന്, തുടങ്ങിയ നിരവധി കേസുകളിൽപ്പെട്ട സ്റ്റേഷൻ പരിധിയിലുള്ള പതിനഞ്ചോളം പ്രതികൾക്കെതിരെയാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിരിച്ചു വരുന്നത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരമാണ് ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ നിന്നും വിവിധ കേസുകളിൽ പെട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കൽ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്.ഇനി മൂന്നു പേരെ നാട് കടത്തുന്നതിന് വേണ്ടി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാണക്കാരി കണിയാംപറമ്പ് കുഞ്ഞാവ എന്ന സുജേഷ് സുരേന്ദ്രൻ, അതിരമ്പുഴ ചെരിയ പള്ളിക്കുന്നേൽ ബിബിൻ ബാബു, അതിരമ്പുഴ ഐക്കരക്കുന്ന് കറ്റാടിയിൽ മച്ചാൻ എന്ന് വിളിക്കുന്ന ലിബിൻ കെ ഉതുപ്പ് , അതിരമ്പുഴ കോട്ടമുറി കോളനിയിൽ തൊട്ടിമലയിൽ അച്ചു സന്തോഷ്, തെള്ളകം വലിയകാല കോളനിയിൽ തടത്തിപ്പറമ്പിൽ നാദിർഷ നിഷാദ് എന്നിവരെയാണ് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരിക്കുന്നത്.ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വർദ്ധിച്ചു വന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കർശന നടപടിയുമായി രംഗത്ത് ഇറങ്ങിയത്.

കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി ഏറ്റുമാനൂർ പൊലീസും രംഗത്തിറങ്ങിയിരിക്കുകയാണ്. ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേർക്കെതിരെ ഇനിയും ഉത്തരവിറക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ.സി ആർ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആശ, സിപിഒ മാരായ ലെനീഷ് ആർ., ഡെന്നി പി ജോയി, ജ്യോതികൃഷ്ണൻ, പ്രവീൺ എന്നിവരുടെ നേതൃ നേതൃത്വത്തിലുള്ള ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.

അഞ്ചു പേർക്കെതിരെ കരുതൽതടങ്കൽ നടപടി യും മൂന്നു പേർക്കെതിരെ നാട് കടത്തൽ നടപടിയും ആകെ എട്ടു പേർക്കെതിരെ കുറഞ്ഞ കാലയളവിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കുവാൻ ഏറ്റുമാനൂർ പോലീസിനായി എന്നത് ശ്രദ്ധേയമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.