ഏറ്റുമാനൂർ യു.ജി.എം സിനിമാസിൽ സിനിമ കാണാൻ എത്തിയവരും തീയറ്റർ ജീവനക്കാരും തമ്മിൽ സംഘർഷം; ക്രൂരമായ മർദനമേറ്റ് തലപൊട്ടിയ വൈക്കം സ്വദേശികളായ മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; സംഘർഷമുണ്ടായത് കുടുംബങ്ങൾക്കടക്കം ഇവർ ശല്യമുണ്ടായതിനെ തുടർന്നെന്നു തീയറ്റർ അധികൃതരുടെ വിശദീകരണം; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: ഏറ്റുമാനൂർ യു.ജി.എം സിനിമാസിൽ തീയറ്റർ ജീവനക്കാരും തമ്മിൽ സിനിമാ കാണാനെത്തിയ വൈക്കം സ്വദേശികളായ സംഘവും തമ്മിൽ സംഘർഷം. സംഘർഷത്തിൽ തലപൊട്ടുകയും, ശരീരമാസകലം പരിക്കേൽക്കുകയും ചെയ്ത മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ വൈക്കം സ്വദേശികളായ അജീഷ്, ഹരീഷ്, സുധീഷ് എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ഏറ്റുമാനൂർ യു.ജി.എം സിനിമാസിൽ റിലീസ് ചെയ്ത കുറിയെന്ന ചിത്രം കാണുന്നതിനായാണ് സുഹൃത്തുക്കളായ വൈക്കം സ്വദേശികൾ തീയറ്ററിൽ എത്തിയത്. ബുക്ക് മൈ ഷോ വഴി ചിത്രത്തിന് ബുക്ക് ചെയ്ത ശേഷമാണ് ഇവർ തീയറ്ററിൽ എത്തിയത്. ഇവർ മൂന്നു പേർ മാത്രമായിരുന്നു ചിത്രത്തിന്റെ ഷോയ്ക്ക് ഉണ്ടായിരുന്നത്. തങ്ങൾ എത്തി വൈകിട്ട് 6.10 കഴിഞ്ഞിട്ടും ഷോ ആരംഭിച്ചിരുന്നില്ലെന്ന് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജീഷ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. തുടർന്ന്, ഇവർ ചിത്രം ആരംഭിക്കാത്തതിന്റെ കാരണം എന്താണ് എന്ന് ക്യാബിനിലെത്തി തിരക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, മതിയായ പ്രേക്ഷകരില്ലാതെ ചിത്രം തുടങ്ങാനാവില്ലെന്നായിരുന്നു തീയറ്റർ അധികൃതരുടെ നിലപാട്. ഇതേ തുടർന്ന് ഇവർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ തങ്ങൾക്ക് പണം തിരികെ നൽകാനാവില്ലെന്നും അക്കൗണ്ടിലേയ്ക്കു പണം തിരികെ ക്രഡിറ്റ് ആകുമെന്നും ഇവരെ അറിയിച്ചിരുന്നതായി തീയറ്റർ ജീവനക്കാർ പറഞ്ഞു. എന്നാൽ, തീയറ്റർ ജീവനക്കാർ ഓഫിസിൽ പോയാൽ പണം ലഭിക്കുമെന്ന് അറിയിച്ചതിനെ തുടർന്നു തങ്ങൾ ഓഫിസിലെത്തിയപ്പോൾ തീയറ്റർ ജീവനക്കാർ മോശമായി പെരുമാറിയതായി മർദനമേറ്റവർ പറയുന്നു.

തുടർന്ന്, തങ്ങൾ തീയറ്ററിന്റെ മധ്യഭാഗത്ത് എത്തി. ഈ സമയം ഇവിടെ എത്തിയ തീയറ്റർ ജീവനക്കാർ ചേർന്ന് തങ്ങളെ മൂന്നു പേരെയും തള്ളിമാറ്റി ഹാളിന് പുറത്തെത്തിച്ചു. തുടർന്ന്, ഇവിടെ വച്ച് തങ്ങളെ അതിക്രൂരമായി മർദിക്കുകയും , മർദിച്ച് തീയറ്ററിന് പുറത്തേയ്ക്കു കൊണ്ടു പോകുകയുമായിരുന്നതായി ഇവർ പറയുന്നു. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു അതി ക്രൂരമായ മർദനം. ഈ സമയം ഇവിടെ എത്തിയ പൊലീസ് സംഘമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ മൂന്നു പേരുടെയും പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

തീയറ്റർ അധികൃതരുടെ വിശദീകരണം ഇങ്ങനെ
തീയറ്ററിൽ ഓൺലൈനായി ബുക്ക് ചെയ്ത് എത്തുന്നവർക്ക് ഷോ മുടങ്ങിയാൽ പണം തീയറ്ററിൽ നിന്ന് തിരികെ നൽകുന്ന പതിവില്ല. ഇത്തരത്തിൽ ക്രഡിറ്റായ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് വൈക്കം സ്വദേശികൾ എത്തിയത്. പണം തിരികെ നൽകാനാവില്ലെന്നും അക്കൗണ്ടിൽ ക്രഡിറ്റാകുമെന്ന് അറിയിച്ചെങ്കിലും ഇവർ തയ്യാറായില്ല. തീയറ്ററിനുള്ളിൽ വച്ച് അസഭ്യം വിളിയും വെല്ലുവിളിയും തുടർന്നു. കുടുംബങ്ങൾ അടക്കം ഷോയ്ക്കു വന്ന സാഹചര്യത്തിൽ ഇത്തരം മോശമായ പെരുമാറ്റം തീയറ്ററിനു ദോഷമാകുമെന്നു കരുതി തങ്ങൾ ഇവരെ പുറത്തേയ്ക്കു തള്ളിമാറ്റുകയായിരുന്നതായി തീയറ്റർ അധികൃതർ അറിയിക്കുന്നു. തങ്ങളാണ് പൊലീസിനെ വിളിച്ചു വരുത്തിയതെന്നും തീയറ്റർ അധികൃതർ വിശദീകരിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles