കോട്ടയം : ഏറ്റുമാനൂർ ഉത്സവത്തോട് അനുബന്ധിച്ച് വഞ്ചിനാട്, എക്സ്പ്രസ്സ് മെമു ട്രെയിനുകൾക്ക് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. ശനിയാഴ്ച രാവിലെ 08.45 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 16309 എറണാകുളം – കായംകുളം എക്സ്പ്രസ്സ് മെമു, കായംകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 03.20 ന് പുറപ്പെടുന്ന 16310 കായംകുളം-എറണാകുളം എക്സ്പ്രസ്സ് മെമു, തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 05.45 ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്കാണ് 08/03/2025 ശനിയാഴ്ച സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകളും ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16309 കായംകുളം എക്സ്പ്രസ്സ് മെമു – ഏറ്റുമാനൂർ രാവിലെ 09:42/09:43
16310 എറണാകുളം എക്സ്പ്രസ്സ് മെമു വൈകുന്നേരം 04:34/04:35
16304 വഞ്ചിനാട് എക്സ്പ്രസ്സ് രാത്രി 09:18/09:19
അവസാന നിമിഷമാണ് ഇക്കുറിയും റെയിൽവേ സ്റ്റോപ്പ് പ്രഖ്യാപിച്ചത്. തെക്കൻ ജില്ലകളിൽ നിന്ന് ഏറ്റുമാനൂർ ആറാട്ടിന് ആയിരക്കണക്കിന് ആളുകൾ ക്ഷേത്ര സന്ദർശനം നടത്തുന്നത് പതിവാണ്. യാത്രക്കാരിൽ നിന്ന് ഇന്നലെ വീണ്ടും അന്വേഷണമുണ്ടായപ്പോൾ റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റി മുൻ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണന്റെയും ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ഉഷാ സുരേഷിന്റെയും സമയോചിത ഇടപെടലിലാണ് ഇക്കുറി സ്റ്റോപ്പ് അനുവദിച്ചത്.