ഏറ്റുമാനൂരിൽ ആർ എസ് എസ് വിജയദശമി പഥ സഞ്ചലനം നടത്തി

ഏറ്റുമാനൂർ : രാഷ്ട്രീയസ്വയം സേവക സംഘം ഏറ്റുമാനൂരിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി. വൈകുന്നേരം മൂന്നിന് പഥസഞ്ചലനം ഏറ്റുമാനൂരപ്പൻ കോളേജ് പരിസത്തു നിന്നും ആരംഭിച്ച് എസ് എഫ് എസ് സ്ക്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ ധ്വജാരോഹണം, പ്രാർഥന, ശാരീരിക് പ്രദർശനം, ഗണഗീതം, അമൃതവചനം, വ്യക്തിഗീതം, പ്രഭാഷണം എന്നിവ നടന്നു.യോഗത്തിൽ റവ ഫാദർ മാണികല്ലാപുറം അദ്ധ്യക്ഷത വഹിച്ചു . പ്രാദ്ധ സഹബിദ്ധിക്ക് പ്രമുഖ് നേവ ഉണ്ണികൃഷ്ണൻ വിജയദശമി സന്ദേശം നൽകി ‘വിഭാഗ് സംഘചാലക് പി റ്റി ഗോപി . ഖണ്ഡ് സംഘചാലക് പി സുധാകരൻ ‘ഖണ്ഡ് സ കാര്യവാഹക് എസ് അഖിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles