ഏറ്റുമാനൂർ : നഗരസഭയുടെ പൊതുസ്മശാനത്തിൽ മാലിന്യങ്ങൾ കുന്നു കൂടുന്നു. പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്.ശ്മശാനത്തിലെ മാലിന്യം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ.
ശവസംസ്കാരം നടത്തുന്നതിനായി പൊതുശ്മശാനത്തിൽ എത്തുന്നവർക്ക് ഉപയോഗിക്കാനാവാത്തവണ്ണം ശ്മശാനം മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്. യാതൊരു സംസ്കാര ചടങ്ങുകളും ഇപ്പോൾ ശ്മശാനത്തിൽ നടത്തുവാൻ സാധിക്കാത്ത തരത്തിൽ സർവ്വത്ര ദുർഗന്ധവും, ചീഞ്ഞളിഞ്ഞ വിവിധതരം മാലിന്യങ്ങളുമാണ് നിറഞ്ഞിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുശ്മശാന കോമ്പൗണ്ടിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വിശ്വഹിന്ദുപരിഷത്ത് – സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ, സംസ്ഥാന സത്സംഗ പ്രമുഖ് ഓമനകുട്ടൻ കെ എസ്, വിഭാഗ് സംഘടനാ സെക്രട്ടറി പി.എൻ വിജയൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ജയകുമാർ ജെ, ജില്ലാ സെക്രട്ടറി -ഉണ്ണികൃഷ്ണൻ കെ ആർ, ഏറ്റുമാനൂർ പ്രഖണ്ഡ് പ്രസിഡൻ്റ് പ്രസാദചന്ദ്രൻ സി, സെക്രട്ടറി -മോഹനചന്ദ്രൻ സി, ജോയിൻ്റ് സെക്രട്ടറി – മനു റ്റി എസ്, പ്രഖണ്ഡ് സത്സംഗ പ്രമുഖ് – ഗോപകുമാർ സി എസ്സ്, പ്രഖണ്ഡ് സമിതി അംഗം -ശ്രീകാന്ത് ആർ, മാതൃ ശക്തി സംയോജിക – ഷൈലാകുമാരി പി വി, ഏറ്റുമാനൂർ സ്ഥാനീയ സമിതി മാതൃ ശക്തി സംയോജിക -പത്മകുമാരിയമ്മ കെ എസ് എന്നിവർ പങ്കെടുത്തു.