ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭയിലെ രാത്രികാല തട്ടുകടകളിൽ പരിശോധന നടത്തി

കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭയിലെ രാത്രികാല തട്ടുകടകളിൽ പരിശോധന നടത്തി. ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ജയൻ കെ. എ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.

Advertisements

മോശമായ സാഹചര്യങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കും ഹെൽത്ത്‌ കാർഡ് ഇല്ലാത്ത തൊഴിലാളികൾക്കും പൊതു ജനാരോഗ്യ നിയമപ്രകാരം നോട്ടീസുകൾ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മറൈൻ ബിന്ദു, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പി. ജി. ശ്രീനിവാസൻ, ബിജു എസ് നായർ, രാജീവ് എസ്. ആർ, നിഷമോൾ എ. ജെ.എന്നിവർ പരിശോധനയിൽ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോക്ടർ രശ്മി രാമചന്ദ്രൻ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.