മണിക്കൂറുകൾ നിശ്ചലമായി ഏറ്റുമാനൂർ നഗരം ; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനങ്ങൾ ; നഗരത്തിരക്കിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു

ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം.നഗരത്തിരക്കിൽ വാഹനങ്ങളിൽ വഴിയിൽ കുടുങ്ങി ജനം. ശനിയാഴ്ചകളിൽ സാധാരണ ഉണ്ടാകാറുള്ള വാഹനത്തിരക്ക് ഇന്ന് പതിവിലും രൂക്ഷമായി.വൈകുന്നേരം 5.30 ഓട് കൂടി വലിയ ഗതാഗത തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്.

Advertisements

പോലീസും ഹോം ഗാർഡും നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാൻ കാവൽ നിന്നിട്ടും തിരക്കിന് പരിഹാരമില്ല. ഏറ്റുമാനൂർ പാലാ റോഡിൽ മങ്കലക്കൽ ഭാഗം വരെയും ഏറ്റുമാനൂർ എംസി റോഡിൽ പട്ടിത്താനം വരെയും കോട്ടയം റൂട്ടിൽ വിമലാ ആശുപത്രിയ്ക്ക് സമീപത്തോളവും വാഹനങ്ങൾ ഒരടി അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ കുരുക്കിൽ പെട്ടു. കെഎസ്ആർടിസി ബസുകളുടെ നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള അമിത വേഗവും ഗതാഗത തിരക്കിന് പ്രധാന കാരണമാകുന്നതായി നഗരത്തിലെ വ്യവസായികൾ ജാഗ്രതാ ന്യൂസിനോട്‌ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം സി റോഡിൽ പോസ്റ്റ് ഓഫീസിന് സമീപം വരെ വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. പതിവായി ഉണ്ടാകാറുള്ള ഈ തിരക്കിന് പരിഹാരം ഉണ്ടാക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുകയാണ്.
നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കിയും തിരക്കിന് പരിഹാരം കണ്ടെത്തിയും ദുരിതത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Hot Topics

Related Articles