കോട്ടയം : ഏറ്റുമാനൂരിൽ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് തിരുവല്ലയിൽ നിന്നും എത്തിയ ക്വട്ടേഷൻ സംഘത്തിൻ്റെ നീക്കം പൊളിച്ച് ഏറ്റുമാനൂർ പൊലീസ്. മുൻ ക്വട്ടേഷൻ സംഘത്തലവനെ ലക്ഷ്യമിട്ട് തിരുവല്ലയിൽ നിന്നും എത്തിയ ഗുണ്ടാ സംഘത്തെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ. എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർ എത്തിയ രണ്ട് വാഹനങ്ങളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഏറ്റുമാനൂരിലെ ഗുണ്ടാ നേതാവായിരുന്ന ജഗൻ ജോസ് ഫിലിപ്പിനെ ലക്ഷ്യമിട്ടാണ് തിരുവല്ലയിൽ നിന്നുള്ള കൊട്ടേഷൻ സംഘം അതിരമ്പുഴയിലും ഏറ്റുമാനൂരിലുമായി എത്തിയത്. ജഗനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഘം കൊലപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഈ വിവരം ലഭിച്ച ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ. എസ് അൻസലിന് ലഭിക്കുകയായിരുന്നു. തുടർന്ന് അൻസിലും ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്തും അതിരമ്പുഴ കോട്ടമുറി കോളനിയിൽ എത്തി. തുടർന്ന് , സാഹസികമായി ക്വടേഷൻ സംഘത്തെ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുണ്ടാ കുടിപകയെ തുടർന്ന് ജഗനെ കൊലപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടാണ് അക്രമി സംഘം സ്ഥലത്ത്. തിരുവല്ലയിൽ നിന്നും രണ്ട് വാഹനങ്ങളിൽ മാരകായുധങ്ങളായി ആണ് സംഘം സ്ഥലത്ത് എത്തിയത്. രഹസ്യ വിവരം ലഭിച്ച് എത്തിയ പൊലീസ് സംഘം കോട്ടമുറി കോളനിയിൽ നിന്നും ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടി കൂടുകയായിരന്നു. ഇവരുടെ വാഹനം പിടികൂടുകയും ചെയ്തു. വാഹനം പൊലീസ് സംഘം സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജഗൻ ജോസ് ഫിലിപ്പ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീനിനും പരാതി നൽകിയിട്ടുണ്ട്.