ഏറ്റുമാനൂർ: കാണിക്കാരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. വെട്ടിമുകൾ സ്വദേശിയും കുറവിലങ്ങാട് വാടകയ്ക്ക് താമസിക്കുകയും ചെയ്ത മാർവിനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു മാർവിൻ. ഇന്നലെയാണ് മരിച്ചത്. കാണക്കാരി ആശുപ്രതിപ്പടിക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. കുറുപ്പന്തറ ഭാഗത്തേക്കു പോകുവയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) സംഭവ സ്ഥലത്ത് വച്ച് മരിക്കുകയും ചെയ്തിരുന്നു.
Advertisements