കോട്ടയം : നോ ചിത്ര പ്രദർശനം ഏറ്റുമാനൂർ ഇടം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. മയക്കുമരുന്ന് എതിരായി കുട്ടികളുടെ ബോധവൽക്കണ പരിപാടിയുടെ ഭാഗമായി പാലായിൽ നടന്ന ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനനമാണ് ആരംഭിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ 28 വരെയാണ് പ്രദർശനം. നാഷണൽ ലളിതകലാ അക്കാദമി അവാർഡ് ജേതാവ് സുനിൽ തിരു വാണിയൂർ, കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാക്കളായ ടി ആർ ഉദയകുമാർ, മത്തായി കെ.ടി., വിൽസൺ പൂക്കായ്, പ്രസാദ് കുമാർ കെ എസ് ബിജു സി. ഭരതൻ, ജയലാൽ എം.ടി., ഷിബി ബാലകൃഷ്ണൻ, ശങ്കർ ടി.എസ്. പ്രിൻസിപ്പൽ, (കെ എസ് എസ് സ്കൂൾ ഓഫ് ആർട്സ് കോട്ടയം) അനിൽ ഇടത്തിട്ട, ഇ.ജെ. റോയിച്ചൻ, പാർത്ഥസാരഥി വർമ്മ, എൻ. ജി. സുരേഷ്കുമാർ, സുരേഷ് കുമാർ എസ്., ഉഷ ജോണി, ശ്രീകല, ശ്രുതി ശിവകുമാർ, സാബു രാമൻ, മാത്യു കുര്യൻ, ജയിംസ് സെബാസ്റ്റ്യൻ, കെ. സദാനന്ദൻ , സന്തോഷ് ബി. ഡോ. ഷാജി അങ്കൻ ( സൂപ്രണ്ട്, കോന്നി മെഡിക്കൽ കോജേജ്, പത്തനംതിട്ട) തുടങ്ങി
23 ചിത്രകരാന്മാരാണ് ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെയാണ് പ്രദർശനം.
നോ ചിത്ര പ്രദർശനം ഏറ്റുമാനൂർ ഇടം ആർട്ട് ഗാലറിയിൽ ആരംഭിച്ചു
Advertisements