ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസ് റോഡിൽ വീണ്ടും അപകടം : കാറുകൾ കുട്ടിയിടിച്ചു

കോട്ടയം : ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസ് റോഡിൽ വീണ്ടും അപകടം. ഏറ്റുമാനൂർ കിഴക്കേ നടയിൽ ആണ് വ്യാഴാഴ്ച ഉച്ചയോടെ അപകടം ഉണ്ടായത്. പാറകണ്ടം ഭാഗത്തുനിന്നും എത്തിയ കാർ ക്രോസ് റോഡ് മുറിച്ചു കിടക്കുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളിലും ഉണ്ടായ ആളുകൾക്ക് നിസ്സാര പരിക്കേറ്റു. ഇവർ പ്രഥമ ശുശ്രൂഷ നേടി. ഇവിടെ നിരന്തരം അപകടം ഉണ്ടാകുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ അറിയിച്ചു.

Advertisements

Hot Topics

Related Articles