ഏറ്റുമാനൂർ തവളക്കുഴിയിൽ ആവേമരിയ ബസ് ഇടിച്ച് യുവതി മരിച്ച സംഭവം : നാട്ടുകാരെ ഭീതിയിലാക്കാൻ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ്യാജ പ്രചാരണം: അപകടത്തിൽപ്പെട്ട ബസിന് പെർമിറ്റ് ഇല്ലന്ന പ്രചാരണത്തിന് പിന്നിൽ ലക്ഷ്യം ക്രിമിനൽ ബസിനെ സംരക്ഷിക്കൽ എന്ന് സൂചന

കോട്ടയം : എം സി റോഡിൽ തവളക്കുഴി ജംങ്ഷനിൽ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നാട്ടുകാരെ ഭീതിയിലാക്കാൻ വ്യാജ പ്രചാരണവുമായി ചില ഓൺലൈൻ മാധ്യമങ്ങൾ. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റില്ലെന്ന പ്രചാരണമാണ് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്നത്. ബിസിനസ് എന്ന ഒറ്റക്കണ്ണുമായി വാസ്തവം അന്വേഷിക്കാതെ വാർത്തകൾ പടച്ചു വിടുന്ന ചില മാധ്യമങ്ങളാണ് വസ്തുതകൾ അന്വേഷിക്കാതെ വ്യാജ വാർത്ത പടച്ച് വിട്ടത്.

Advertisements

വെള്ളിയാഴ്ച രാവിലെ പത്തിന് ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ ആവേ മരിയ ബസ് ഇടിച്ചു മണിമല മുക്കട കൊച്ചു കാലായിൽ സനില ( 18 ) യാണ് ദാരുണമായി കൊല്ലപെട്ടത്. ക്രിമിനലുകളും ഗുണ്ടാ സംഘാംഗങ്ങളും ലഹരിയ്ക്ക് അടിമകളായ മാഫിയ സംഘാംഗങ്ങളായ ചിലരുമാണ് ഈ വാഹത്തിലെ ജീവനക്കാർ എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഈ പരാതി മറച്ച് വയ്ക്കാൻ ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങൾ ബസിന് പെർമിറ്റില്ല എന്ന വ്യാജ വാർത്ത ചമച്ച് ബ്ളാക്ക്മെയിലിങ് തന്ത്രം പയറ്റുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസിന്റെ വാഹൻ സർവീസ് രേഖകൾ പ്രകാരം കെ എൽ O7 ബിഎസ് 8006 ബസിന്റെ പെർമിറ്റ് കാലാവധി 2020 ആഗസ്റ്റ് 18 ന് അവസാനിച്ചതാണ്. ബസിന്റെ ഇൻഷുറൻസ് ആകട്ടെ 2021 ഡിസംബർ 31ന് അവസാനിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രശ്നമില്ലെന്നും ഇൻഷുറൻസ് ഇല്ലെന്നും വാർത്ത ചമച്ചത്. എന്നാൽ എന്നാൽ ഈ സ്വകാര്യ ബസിന്റെ പെർമിറ്റ് കാലാവധി പൂർത്തിയായെങ്കിലും ഇത് പുതുക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ ഇപ്പോൾ റോഡ്സേഫ്റ്റി അതോറിറ്റിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഈ അപേക്ഷയിൽ അനുമതി ലഭിക്കുന്നതുവരെ ബസ്സിന് താത്കാലിക പെർമിറ്റ് ഉള്ളതായി കണക്കാക്കും.

ഇൻഷുറൻസ് ഉള്ളതായി ബസ് ഉടമകളും മോട്ടോർ വാഹന വകുപ്പ് അധികൃതരും പറയുന്നുണ്ടെങ്കിലും, ഇത് ഇതുവരെയും യും വാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. ഗുണ്ടകളെയും ക്രിമിനലുകളെയും ബസ് ജീവനക്കാരെന്ന പേരിൽ കുത്തിനിറച്ച് എറണാകുളം റൂട്ടിൽ അമിതവേഗത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെ ആ പഴിയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാഹനത്തിന് പെർമിറ്റില്ല എന്ന വ്യാജ വാർത്ത ചമച്ചത് എന്നാണ് സൂചന. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതരെ കുറ്റപ്പെടുത്തി തലയൂരാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. കൃത്യമായ അന്വേഷണം നടത്താതെ യാത്രക്കാരെ ഭീതിയിലാക്കിയ ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിന് വളം വെക്കുകയും ചെയ്യുന്നു.

Hot Topics

Related Articles