കോട്ടയം : തിരുവോണ അവധി ദിവസം കോട്ടയം തെള്ളകത്ത് വ്യാപക മണ്ണെടുപ്പ്. തിരുവോണാവധിയുടെ മറവിൽ എം സി റോഡിനു സമീപം ചൈതന്യ പാസ്റ്ററൽ സെന്ററിന് എതിർവശത്താണ് മണ്ണെടുപ്പ് മഹോത്സവം നടക്കുന്നത്. പട്ടാപ്പകലാണ് ഇത്തരത്തിൽ റോഡരികിൽ വ്യാപകമായി മണ്ണെടുപ്പ് നടന്നത്. സർക്കാർ ഓഫിസുകൾ അവധിയായ സാഹചര്യം മുതലെടുത്ത് പകൽ സമയത്താണ് വലിയ തോതിൽ മണ്ണെടുപ്പ് നടന്നത്. രാത്രിയും പകലും ഇല്ലാതെ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് അരിഞ് മാറ്റുകയാണ് ചെയ്തിരുന്നത്. രാത്രിയിലും പകലും സമാന രീതിയിൽ മണ്ണെടുപ്പ് നടന്നിട്ടും അധികൃതർ ആരും തന്നെ ഇത് അറിഞ്ഞിട്ടില്ല. ജില്ലയിൽ മണ്ണ് സംബന്ധിച്ച അനധികൃത ഇടപാടുകൾ തടയാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഈ സ്ക്വാഡിന്റെ ശ്രദ്ധയിലും ഈ വിഷയം എത്തിയില്ല. അവധി ആയത് കൊണ്ട് തന്നെ അധികൃതർ ആരും തന്നെ പരിശോധന നടത്തിയില്ല. ഇതാണ് മണ്ണെടുപ്പ് വ്യാപകമാകാൻ കാരണം എന്നാണ് സൂചന.