ഏറ്റുമാനൂർ: സ്ക്വാഡയുടെ ഔദ്യോഗിക ഡീലർമാരായ എ.വി.എം മോട്ടേഴ്സിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോട്ടോഴ്സിൽ തീ പിടുത്തമുണ്ടായത്. കോട്ടയത്ത് നിന്നും അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. ഏറ്റുമാനൂർ അതിരമ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്.
ഷോറൂമിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു അഗ്നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തി. കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി വാഹനങ്ങളിലേയ്ക്കു തീ പടർന്നതായി സംശയം ഉണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവം അറിഞ്ഞ് നിരവധി ആളുകളും സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്.