കോട്ടയം ഏറ്റുമാനൂർ നീണ്ടൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; തർക്കവും സംഘർഷവും ഉണ്ടായത് മദ്യലഹരിയിൽ; രണ്ടു പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; പ്രതികൾ എത്തിയത് കയ്യിൽ കത്തിയുമായി

കോട്ടയം: ഏറ്റുമാനൂർ നീണ്ടൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മദ്യ ലഹരിയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പിടിയിലായ രണ്ടു പ്രതികൾക്കും 25 വയസിൽ താഴെയാണ് പ്രായം. തിരുവോണ ദിവസം രാത്രിയിലുണ്ടായ തർക്കത്തിലും തുടർന്നുണ്ടായ കത്തിക്കുത്തിലും കലാശിച്ചത്. സംഭവത്തിൽ നീണ്ടൂർ സ്വദേശിയായ അശ്വിൻ നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

Advertisements

തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്തിലായിരുന്നു കത്തിക്കുത്തും കൊലപാതകവും. ഓണാഘോഷങ്ങളുടെ ഭാഗമായി ഒത്തു ചേർന്ന യുവാക്കളുടെ സംഘം ആദ്യം ബാറിലും പിന്നീട് ഷാപ്പിലും പോയി മദ്യപിച്ചതായി പൊലീസ് പറയുന്നു. തുടർന്ന്, ഈ യുവാക്കളുടെ സംഘം നീണ്ടൂർ ഓണംതുരുത്ത് ഭാഗത്ത് തമ്പടിക്കുകയായിരുന്നു. ഇവിടെ ഓണത്തിന്റെ ഭാഗമായി ഇവർ തന്നെ ആഘോഷങ്ങളും സംഘടിപ്പിച്ചു. പാട്ടും ആഘോഷവുമായി ഇരിക്കുന്നതിനിടെയാണ് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ പ്രതികളിൽ ഒരാൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അശ്വിനെ കുത്തുകയായിരുന്നു. തടയാൻ എത്തിയ അനന്ദുവിനും കുത്തേറ്റു. കുത്തേറ്റ് അശ്വിൻ വീണതോടെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അശ്വിൻ മരിച്ചിരുന്നു. അനന്ദുവിന്റെ നില ഗുരുതരമായി തുടരുന്നു. സംഘത്തിലുണ്ടായിരുന്നവരെല്ലാം മദ്യവും ലഹരി മരുന്നുകളും ഉപയോഗിക്കുന്നവരാണ് എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ ലഹരി മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.