മിനിമം വേതന പരിഷ്‌ക്കരണം; തെളിവെടുപ്പ് യോഗം ബുധനാഴ്ച

കോട്ടയം: സംസ്ഥാനത്തെ ലൈറ്റ് മോട്ടോർ വെഹിക്കിൾ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പരിഷ്‌ക്കരിക്കുന്നതിന് മിനിമം വേതന ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ബുധനാഴ്ച നടക്കും. രാവിലെ 11ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിലാണ് യോഗം ചേരുന്നത്. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട തൊഴിലാളി -തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്നു ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Hot Topics

Related Articles