എക്സൈസ് വിമുക്തി : പള്ളിക്കത്തോട് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി

കോട്ടയം : കേരള സർക്കാർ എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോട് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി. പ്രോഗ്രാം കൺവീനർ പ്രൊഫസർ രാഹുൽ സ്വാഗതം അറിയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അരുൺ ബോസ് ആമുഖ സന്ദേശം നൽകി. കോട്ടയം സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്കുമാർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ അനീഷ കെ എസ് ആശംസ അറിയിക്കുകയും വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വിമുക്തി മെന്റർ ബെന്നി സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. കോളേജിൽ, ശ്രെദ്ധ, നേർക്കൂട്ടം കമ്മിറ്റി രൂപീകരിച്ചു. ടീ ബോധവൽക്കരണ പരിപാടിയിൽ ശ്രദ്ധ, നേർ കൂട്ടം കമ്മിറ്റി അംഗങ്ങളും എൻഎസ്എസ് അംഗങ്ങളും ഉൾപ്പെടെ 250 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles