എക്സൈസ് വകുപ്പും കോട്ടയം സി എം എസ് കോളേജും സംയുക്തമായി ലഹരി വിരുദ്ധ മാരത്തോൺ നടത്തി

കോട്ടയം : എക്സൈസ് വകുപ്പും കോട്ടയം സി എം എസ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി ആരോഗ്യം തന്നെ ലഹരി എന്ന സന്ദേശമുണർത്തി മാരത്തോൺ സംഘടിപ്പിച്ചു. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ വി ആർ മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. സി. എം എസ് കോളേജ് സുവോളജി വിഭാഗം അസി പ്രൊഫസർ സോണി സ്വാഗതവും അസി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ബി നന്ദിയും പറഞ്ഞു . പ്രിവൻ്റീവ് ഓഫീസർ നിഫി ജേക്കബ് ലഹരി വിരുദ്ധ സന്ദേശം നൽകി. മാരത്തോണിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.

Advertisements

Hot Topics

Related Articles