കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങ് ആയി വീട് നിർമ്മിച്ചു നൽകുന്നതിന്റെ ശിലാ സ്ഥാപന കർമ്മം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ നിർവഹിച്ചു.
2021-ലെ പ്രകൃതി ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട ഷീന നൗഷാദ്, പുതിയകത്തിനാണ് കോട്ടയം ജില്ലയിലെ എക്‌സൈസ് ജീവനക്കാർ സ്വരൂപിച്ച പണം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകുന്നത്. ശിലാസ്ഥാപന കർമ്മത്തിനോട് അനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിന് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ല പ്രസിഡന്റ് റെജി കൃഷ്ണൻ അധ്യക്ഷനായി.
കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജി മോൻ , എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി എസ് സുജിത് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ . ടോജോ. ടി ഞള്ളിയിൽ, രാജേഷ്, പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഒക എസ് റെജി, എരുമേലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, ജന പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. നാലു മാസത്തിനുള്ളിൽ വീട് നിർമ്മിച്ചു താക്കോൽ ദാനം നടത്തുമെന്നു എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.