കൊല്ലത്ത് എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട : 25 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ : കഞ്ചാവുമായി പിടിയിലായത് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ

കൊല്ലം : കൊല്ലത്ത് 25 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി വിഷ്ണു, അനീഷ് എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. 

Advertisements

കൊല്ലം എക്‌സൈസ് സർക്കിൾ പാർട്ടിയും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടി കൂടിയത്.  ആന്ധ്രയിൽ നിന്നും  ഷവർലെ ക്രൂയിസ് കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.  ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ  നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട യാളുമാണ്.പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാരാണിവർ. സ്റ്റേറ്റ് സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനെ കൂടാതെ , എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,ആർ. ജി.രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, മുഹമ്മദ് അലി, രജിത്ത്.കെ.ആർ,അരുൺ കുമാർ എം.     എസ്‌, ബസന്ത്, രജിത് ആർ. നായർ,സിവിൽ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്,വിനോജ് ഖാൻ സേട്ട് എന്നിവരും  കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ്,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജോൺ, പ്രിവന്റീവ് ഓഫീസർ ഷെറിൻ രാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീവാസ്,അഖിൽ എന്നിവരും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ജൂലിയൻ, അജിത്ത്   എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

Hot Topics

Related Articles