എൻ്റെ കേരളം പ്രദർശന വിപണനമേള” എക്സൈസ് – വിമുക്തി പ്രദർശന സ്റ്റാൾ  പ്രദർശനം

  കോട്ടയം:  നാഗമ്പടം മൈതാനത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി എക്സൈസ് വിമുക്തി പ്രദർശന സ്റ്റാൾ ഒന്നാം ദിനമായ ഇന്ന് പൊതുജന ശ്രദ്ധ ആകർഷിച്ച്  മികവാർന്ന രീതിയിൽ വിമുക്തിബോധവൽക്കരണ പ്രവർത്തനങ്ങളുമായി പ്രവർത്തനമാരംഭിച്ചു. *ടി സ്റ്റാളിൻ്റെ പ്രദർശനം സഹകരണ , തുറമുഖ , ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ലാ പ്രസിഡൻ്റ്  ഹേമലത പ്രേംസാഗർ , ജില്ലാ കളക്ടർ ജോൺ. വി. സാമുവൽ,  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  വി.രാജേഷ് , ജില്ലാ വിമുക്തി മാനേജർ സഞ്ജീവ് കുമാർ. എസ് എന്നിവർ ടി പരിപാടിയിൽ  പങ്കെടുത്തു.

Advertisements

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ വിവിധതരത്തിലുള്ള ഹോർഡിങ്സുകൾ, സ്റ്റിൽ മോഡലുകൾ, ജില്ലയിലെ എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെൻ്റ് വിമുക്തി പ്രവർത്തന നേട്ടങ്ങൾ  അടങ്ങിയ  വീഡിയോ ഡിസ്പ്ലേ മുതലായവ സ്റ്റാളിൽ സജ്ജീകരിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ ജനശ്രദ്ധ ആകർഷിക്കുന്നതിനായി പ്രദർശന സ്റ്റാളിൽ *ലഹരി വിരുദ്ധ ക്വിസ് മത്സരം ,        ഡാർട്ട് ത്രോ* എന്നിങ്ങനെ വിവിധ മത്സരങ്ങൾ ഒരുക്കുകയും, കൂടാതെ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കും വിമുക്തി ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്റ്റിക്കറുകൾ പതിച്ച പേനകൾ,  തുടങ്ങി വിവിധതരം   സമ്മാനങ്ങൾ അപ്പോൾ തന്നെ സ്റ്റാളിൽ വച്ച് നൽകിവരുന്നു ..    സ്റ്റാൾ പ്രദർശനത്തിന്റെ ഒന്നാം ദിവസമായ ഇന്ന് നിരവധി ആളുകൾ വിമുക്തി സ്റ്റാൾ സന്ദർശിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

Hot Topics

Related Articles