വാർധക്യ കാലത്തും കണ്ണുകൾ ആരോഗ്യത്തോടെ ഇരിക്കുക എന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്ക് കൊടുക്കുന്ന പരിചരണം പോലെ കണ്ണുകൾക്കും വേണ്ട പരിചരണം കൊടുക്കേണ്ടതാണ്. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ ഇവയാണ്.
ഇലക്കറികൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പച്ച ഇലക്കറികളിൽ വിറ്റാമിൻ സി, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും ഉണ്ട്. ഈ പച്ചക്കറികൾ കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
ബ്രൊക്കോളി
അർബുദവും ഹൃദ്രോഗവും തടയാൻ മാത്രമല്ല കണ്ണുകൾക്കും നല്ലത്. കാബേജ്, കോളിഫ്ലവർ, ബ്രൊക്കൊളി മുതലായ ക്രൂസിഫെറസ് പച്ചക്കറികളിൽ ല്യൂട്ടിൻ, സിസാന്തിൻ എന്നിവയ്ക്കു പുറമെ ജീവകം സി യും അടങ്ങിയിട്ടുണ്ട്.
കാപ്സിക്കം
കാപ്സിക്കത്തിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിൽ വൈറ്റമിൻ ഇ, എ തുടങ്ങിയ നേത്രസൗഹൃദ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. മാക്യുലർ ഡീജനറേഷൻ പ്രക്രിയയെ മന്ദഗതിയിലാക്കാൻ അറിയപ്പെടുന്ന പ്രധാന പോഷകമാണ് വിറ്റാമിൻ ഇ.
സാൽമൺ
സാൽമൺ, ട്രൗട്ട്, ട്യൂണ തുടങ്ങിയ കടൽ ഭക്ഷണങ്ങൾ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഗ്ലോക്കോമയിൽ നിന്നും എഎംഡിയിൽ നിന്നും കാഴ്ചയെ സംരക്ഷിക്കുന്നതിന് വളരെ പ്രധാന പങ്കു വഹിക്കുന്നു.
കാരറ്റ്
കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങൾ, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിൻ ആണ് കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത്. ജീവകം സി, പൊട്ടാസ്യം, നാരുകൾ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്.
തക്കാളി
തക്കാളി ജ്യൂസിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം തുടങ്ങിയ ഒന്നിലധികം പോഷകങ്ങളും ലൈക്കോപീൻ എന്ന അവശ്യ ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് തക്കാളി ജ്യൂസ് കണ്ണുകളെ മാക്യുലർ ഡീജനറേഷനിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നത്. പച്ചക്കോ മേടിച്ചോ കഴിക്കാൻ പറ്റിയ ഒരു പച്ചക്കറിയാണ് തക്കാളി.