എഴുമറ്റൂർ : ആധുനിക ഇന്ത്യയെ എല്ലാവരുടെയും ഇന്ത്യയാക്കി മാറ്റാൻ ഡോ. ബി ആർ അംബേദ്കർക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതാനുഭാവങ്ങളാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തുന്ന സമത്വചിന്തയും ഫെഡറൽ തത്വങ്ങളും ലംഘിക്കപ്പെട്ടുന്ന വർത്തമാനകാല ഇന്ത്യയിൽ ഡോ. അംബേദ്ക്കറുടെ അറിവും ചിന്തകളും പ്രചോദനമാക്കി പ്രവർത്തിക്കാനാകണമെന്നും അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എകെസിഎച്ച്എംഎസ് ) മല്ലപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ എഴുമറ്റൂരിൽ നടന്ന ഡോ.ബി ആർ അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് പി കെ ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മഹാസഭ പ്രസിഡന്റ് അഡ്വ. വി ആർ രാജു ജന്മദിന സന്ദേശം നൽകി. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനു പി റ്റി, ഷൈജുദാസ് , കെ ആർ രാജേഷ് ,
സരസമ്മ ഗോപി, കെ കെ വിജയൻ, ചന്ദ്രബാബു, പി ആർ കൊച്ചുകുഞ്ഞ്, വി ആർ വിനോദ്, പി കെ രവി തുടങ്ങിയവർ പ്രസംഗിച്ചു.
വർത്തമാനകാല ഇന്ത്യയിൽ ഡോ. അംബേദ്ക്കറുടെ അറിവും ചിന്തകളും പ്രചോദനമാക്കി പ്രവർത്തിക്കാനാകണം; അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ
Advertisements