മിതമായ മുഖക്കുരു ഉള്ളവര്‍ നേരിടുന്ന പ്രധാനപ്രശ്നം അവ മുഖത്തുണ്ടാക്കുന്ന പാടുകളാണ്. മുഖക്കുരു മാറിയാലും ഇത്തരം പാടുകള്‍ ശേഷിക്കും. അവ അകറ്റാനായി പ്രതിവിധികള്‍ തിരഞ്ഞെടുക്കുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം സെൻസിറ്റീവായിട്ടുള്ള ചര്മ്മമാണുള്ളതെങ്കില് അതിനനുസരിച്ചുള്ള ഫേസ്പാക്കുകളും ക്രീമുകളുമാണ് തിരഞ്ഞെടുക്കേണ്ടത്. കൂടാതെ മികച്ച ഫലവും ഉറപ്പാക്കേണ്ടത്.
അത്തരത്തിലുള്ളൊരു ഫേസ്പാക്ക് വേപ്പിലയും മറ്റ് ചില ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. വേപ്പില മുഖത്തെ അണുബാധ അടക്കമുള്ളവയെ പ്രതിരോധിക്കുന്നതിനാല്‍ പിന്നീട് മുഖക്കുരു വരാനുള്ള സാദ്ധ്യതയും ഇല്ലാതാകുന്നു. വേപ്പിലയോടൊപ്പം തൈര്, മുള്‍ട്ടാണി മിട്ടി എന്നിവയാണ് ഉപയോഗിക്കേണ്ടത്. തൈര് ഉപയോഗിക്കുന്നതിനാല്‍ തന്നെ മുഖചര്‍മ്മത്തിന് കുളിര്‍മയും തിളക്കവും ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തയ്യാറാക്കേണ്ട രീതി
ആവശ്യത്തിന് വേപ്പിലയും തൈരും മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതത്തിലേയ്ക്ക് മുള്‍ട്ടാണി മിട്ടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. വേപ്പില അടങ്ങിയതിനാല്‍ ചുണ്ടില്‍ പുരളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം,